Powered By Blogger

Thursday, August 27, 2020

പി എസ് സി നടപടി അപലപനീയം

.ഉദ്യോഗാർത്ഥികൾക്ക് പ്രതിഷേധം അറിയിക്കാൻ  പാടില്ലെന്ന കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ നിലപാട് അലപനീയമാണ്. വിവാദപരമായ ഇത്തരം ഉത്തരവുകൾ ഇറക്കി പി എസ് സി അതിൻ്റെ വില കളയരുത്. പുറം വാതിൽ നിയമനം തടയാൻ യാതൊരുവിധ നടപടിയും എടുക്കാത്ത പി എസ് സി വിവാദ ഉത്തരവുകളിലൂടെ അപേക്ഷകരെ കോടതി കയറ്റാൻ ശ്രമിക്കുകയാണ്.

 നിയമനവുമായി ബന്ധപ്പെട്ട് കാസർകോട്ടെ പി.എസ്.എസി ഉദ്യോഗാർഥികൾ ഒരു പ്രതിഷേധ സമരം നടത്തിയിരുന്നു. ഇതിനെതിരെ ഇവർക്കെതിരേ നടപടിയെടുക്കാൻ നിർദേശിച്ചിരിക്കുകയാണ് പി.എസ്.സി. ഇത് പ്രതിഷേധാർഹമാണ്. ജോലിയിൽ ഇരിക്കുന്നവർക്ക് പോലും പ്രതിഷേധത്തിനു അവകാശമുള്ളപ്പോൾ നിയമനം ലഭിക്കാത്തതിൻ്റെ പേരിൽ.റാങ്ക് ലിസ്റ്റിൽ ഉള്ളവർ പ്രതിഷേധിക്കുന്നതിൽ എന്താണ് തെറ്റ്?

ചോദ്യപേപ്പർ ചോർച്ചയും റാങ്കുലിസ്റ്റു തട്ടിപ്പും മൂലം വിശ്വാസ്യത നഷ്ടപ്പെട്ട പി എസ് സി
ഉദ്യോഗാർത്ഥികളുടെ സ്വാതന്ത്രവും അവകാശവും നിഷേധിക്കുന്ന നടപടികളിലേക്ക്‌ കടക്കാതിരിക്കുന്നതാണ് വിവേകം.

കെ എ സോളമൻ

No comments:

About Me

My photo
Alappuzha, Kerala, India
Powered By Blogger

Blog Archive