#അസറ്റ് പ്രഖ്യാപനം
തിരഞ്ഞെടുപ്പ് സീസൺ പുരോഗമിക്കുമ്പോൾ, സ്ഥാനാർത്ഥികളുടെ സ്വത്ത് പ്രഖ്യാപനം എന്ന ആചാരം വീണ്ടും കണ്ടു തുടങ്ങിയിരിക്കുന്നു. സുതാര്യതയുടെ യഥാർത്ഥ പ്രദർശനത്തേക്കാൾ ഇത് പലപ്പോഴും ഒരു നാടകത്തിന് സമാനമായാണ് അനുഭവപ്പെടുന്നത്. ഉദാഹരണത്തിന്, പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിൻ്റെ കാര്യമെടുക്കാം, അദ്ദേഹത്തിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള പ്രഖ്യാപനം വന്നപ്പോൾ ഒട്ടുമിക്കവരും മൂക്കത്തു വിരൽ വയ്ക്കുകയായിരുന്നു.
വിധിയുടെ വിചിത്രമായ വഴിത്തിരിവിൽ പെട്ട ഡോ. ഐസക്കിൻ്റെ സാമ്പത്തികം . അവശതയുടെ ഒരു നേർചിത്രം വരച്ചു വെച്ചിരിക്കുന്നു, തൻ്റെ പേരിൽ ഭൂമിയോ വീടോ സ്വർണ്ണമോ ഇല്ല, പകരം 20,000 പുസ്തകങ്ങളുടെ ശ്രദ്ധേയമായ ശേഖരം മാത്രം. പുസ്തകങ്ങൾ വൈജ്ഞാനിക പ്രവർത്തനത്തിൻ്റെ പ്രകടമായ തെളിവാണെങ്കിലും, അദ്ദേഹത്തിൻ്റെ പ്രഖ്യാപനത്തിലെ വീഴ്ച കണ്ട് ജനത്തിന് ആശ്ചര്യപ്പെടാതിരിക്കാനാവുന്നില്ല..
സ്വത്ത്.പ്രഖ്യാപനത്തിൽ പുസ്തകങ്ങൾ കയറിപ്പറ്റിയപ്പോൾ അദ്ദേഹത്തിൻ്റെ വർണ്ണശഭളമായ കുർത്താ ശേഖരത്തെക്കുറിച്ചോ, സിഡിഎസിൽ അധ്യാപകനായിരിക്കെ അദ്ദേഹം നേടിയ ഗണ്യമായ വരുമാനത്തെക്കുറിച്ചോ, കേരളത്തിൽ എംഎൽഎയായും ധനമന്ത്രിയായും ഒന്നിലധികം തവണ പ്രവർത്തിച്ചപ്പോൾ കിട്ടിയ വരുമാനത്തെക്കുറിച്ചോ പരാമർശമില്ല. കുതിരപ്പന്തയത്തിൽ പങ്കെടുത്തില്ലെങ്കിൽ ഡോ. ഐസക്കിനെപ്പോലെ പരിചയസമ്പന്നനായ ഒരു ധനകാര്യ വിദഗ്ധന് ഇത്ര പെട്ടെന്ന് എങ്ങനെ ഇവ്വിധം പാപ്പരാകാനാവും?
സ്ഥാനാർത്ഥികളുടെ അസറ്റ് ഡിറേഷൻ യാഥാർത്ഥ്യവുമായി പുലബന്ധം പുലർത്താത്ത സാഹചര്യത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ യഥാർത്ഥ സ്വത്തു വിവരം സമ്മതിദായകരെ അറിയിക്കാൻ പുതിയൊരു മാർഗ്ഗം കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
No comments:
Post a Comment