ബിസിനസ്സ് ആരംഭിക്കാൻ കേരളം മികച്ച സംസ്ഥാനമോ?.
മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും അവകാശവാദങ്ങൾക്കിടയിലും വ്യാപാര സംരംഭം എളുപ്പമാക്കുന്ന കാര്യത്തിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് എൻഐടിഐ ആയോഗ് വെളിപ്പെടുത്തുന്നു. തമിഴ്‌നാട്ടിൽ ഒരു ബിസിനസ്സ് ആരംഭിക്കാൻ 63 ദിവസം മാത്രമേ എടുക്കുന്നുള്ളൂ, എന്നാൽ കേരളത്തിൽ ഏകദേശം 118 ദിവസമാണ്. അംഗീകാരങ്ങൾ, അനുമതികൾ, നിയമപരമായ തടസ്സങ്ങൾ പരിഹരിക്കൽ എന്നിവയ്ക്കായി എടുക്കുന്ന സമയം വളരെക്കൂടുതലാണ് കേരളത്തിൽ. ട്രേഡ് യൂണിയൻ മുഷ്കാണ് ഏറ്റവും വലിയ ശാപം.
ഉദാഹരണത്തിന്, മുത്തൂറ്റ് ഫിനാൻസ് കമ്പനിയുടെ ദുരവസ്ഥ നോക്കുക. കോടിക്കണക്കിന് രൂപയാണ് നികുതിയായി അവർ അടയ്ക്കുന്നത്. പക്ഷെ സിഐടിയു ഭീഷണിമൂലം സംസ്ഥാനത്ത് സുഗമമായി ബിസിനസ്സ് നടത്താൻ അവർക്കു കഴിയുന്നില്ല.
വനിതാജീവനെക്കാരെ ചീമുട്ട എറിഞ്ഞ പരാതിയാണ് സി ഐ റ്റി യു വിനെതിരെ ഏറ്റവുമൊടുവിൽ പോലിസിൽ കൊടുത്തിരിക്കുന്നത്. ഭരണകക്ഷിയായ സിപിഎം നിയന്ത്രിക്കുന്ന സിഐടിയുവിന്റെ ആളുകളാണ് ആക്രമണത്തിന് പിന്നിലെന്ന് അവർ ആരോപിക്കുന്നു. പോലീസ് സംരക്ഷണത്തോടെ മാത്രം ഓഫീസ് തുറക്കാൻ പറ്റുന്ന അവസ്ഥ. അതു കൊണ്ടു തന്നെ പുതിയ സംരംഭകരാരും അവരുടെ ബിസിനസ്സ് ലക്ഷ്യസ്ഥാനമായി കേരളത്തെ തിരഞ്ഞെടുക്കില്ല.
കെ എ സോളമൻ
No comments:
Post a Comment